ശാലിന്‍ സോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായി

ശാലിന്‍ സോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായി

ഫിദ-
കൊച്ചി: പ്രശസ്ത സിനിമാ താരം ശാലിന്‍ സോയ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പാക്കപ്പായി.

ശാലിന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പേരിടാത്ത ചിത്രത്തില്‍ അലക്‌സാണ്ടര്‍ പ്രശാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. അലക്‌സാണ്ടര്‍ പ്രശാന്തിനെ കൂടാതെ രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

മനുഷ്യമനസിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഹ്യൂമന്‍സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ് നിര്‍മ്മാണം. ശരത് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍- അക്ഷയ് കുമാര്‍, സംഗീത സംവിധാനം- ഡാണ്‍ വിന്‍സന്റാണ്.

‘ക്വട്ടേഷന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് ശാലിന്‍.
‘ഒരുവന്‍’, ‘വാസ്തവം’, ‘എത്സമ്മ എന്ന ആണ്‍കുട്ടി’, ‘സ്വപ്‌ന സഞ്ചാരി’, ‘മല്ലു സിംഗ്’, ‘റോക് സ്റ്റാര്‍’, ‘ഡ്രാമ’, ‘ധമാക്ക’ എന്നിവയാണ് ശാലിന്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
കുഞ്ചാക്കോ ബോബന്‍ നായക വേഷത്തില്‍ എത്തിയ ‘വിശുദ്ധന്‍’ എന്ന ചിത്രത്തില്‍ ‘ആനി മോള്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close