റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചു

റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചു

രാംനാഥ് ചാവ്‌ല-
മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ 6.50 ശതമാനത്തില്‍നിന്ന് 6.25ശതമാനമായി റിപ്പോ. റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പുറത്തുവിട്ടത്. 17 മാസംമുമ്പ് 2017 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് നിരക്ക് കുറച്ചത്.
പണപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാല്‍ നിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അമേരിക്കയില്‍ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറക്കുമെന്ന പ്രതീക്ഷയും തീരുമാനത്തെ സ്വാധീനിച്ചു.
ഇതിനുമുമ്പ് ഒക്ടോബറിലെ നയ അവലോകനത്തില്‍ നിരക്കില്‍ മാറ്റംവരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറില്‍ 2.2 ശതമാനമായാണ് കുറഞ്ഞത്. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യം നാലുശതമാനത്തിലെത്തിക്കുകയായിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close