ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തിങ്കളാഴ്ച ഉര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനം രാജി വച്ച സാഹചര്യത്തിലാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
നിലവില്‍ 15ാം ധനകാര്യ കമ്മിഷന്‍ അംഗമാണ് ശക്തികാന്ത ദാസ്. ജി20 ഉച്ചകോടികളില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്.
സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന ദാസ് 2017ലാണ് വിരമിച്ചത്. 2016ല്‍ നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ശക്തികാന്തദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി.

 

Post Your Comments Here ( Click here for malayalam )
Press Esc to close