ഷക്കീലയുടെ സൂപ്പര്‍സ്റ്റാര്‍ ആര്..?

ഷക്കീലയുടെ സൂപ്പര്‍സ്റ്റാര്‍ ആര്..?

ഫിദ-
കണ്ണൂര്‍: മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളത്തിന്റെ സുപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ചുവടുവെക്കുന്നത് നടന്‍ പൃഥ്വിരാജാണെന്ന് മലയാള സിനിമയിലെ മാദക റാണിയായിരുന്ന ഷക്കീല. അപാര കഴിവുള്ള നടനാണ് പൃഥ്വിയെന്നും ഷക്കീല പറയുന്നു. തേജാ ഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചിരുന്നു ഷക്കീല. ഒരു സിനിമാ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ശക്തമായ ഉത്തരമാണ് പൃഥിരാജെന്നാണ് ഷക്കീല പറഞ്ഞത്.
ഒരു കാലത്ത് മലയാളത്തിന്റെ ഹോട്ട് താരമായിരുന്നു ഷക്കീല. പിന്നീട് മുഖ്യധാര ചിത്രങ്ങളിലും മുഖം കാണിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മികച്ച നടന്മാര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് അവര്‍.
1998 ഇറങ്ങിയ ‘മറുമലര്‍ച്ചി’ എന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. അന്ന് വളരെ ദൂരത്ത് നിന്നാണ് മമ്മൂട്ടിയെ കണ്ടത്. പിന്നീട് ‘ചോട്ടാമുംബൈ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു. ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു ‘ഞങ്ങളെല്ലാം ഷക്കീല ഫാന്‍സാണെന്ന്’. അപ്പോള്‍ ഞാന്‍ ചോദിച്ചു ‘ഇത് ഏതെങ്കിലും പത്രക്കാര്‍ കേട്ടാല്‍ വിവാദമാകില്ലേ’ എന്ന്. ഒരു ചിരി മാത്രമാണ് മോഹന്‍ലാല്‍ മറുപടിയായി നല്‍കിയതെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close