മുസ്‌ലിം മൗലികവാദികളും തനിക്കെതിരെ ഫത്‌വ ഇറക്കി

മുസ്‌ലിം മൗലികവാദികളും തനിക്കെതിരെ ഫത്‌വ ഇറക്കി

രാംനാഥ് ചാവ്‌ല-
മുംബൈ: മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമിച്ചവര്‍ക്കെതിരെ പ്രതികരണവുമായി ബോളിവുഡ് നടി ഷബാന ആസ്മി. മുസ്‌ലിം മൗലികവാദികളും തനിക്കെതിരെ ഫത്‌വ ഇറക്കിയിട്ടുണ്ടെന്ന് ഷബാന ആസ്മി ട്വീറ്റ് ചെയ്തു.
ദീപ മേത്തയുടെ ‘വാട്ടര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനാണിത്. തല മൊട്ടയടിക്കണമെന്നായിരുന്നു ഫത്‌വ. അന്ന് വായടക്കാനാണ് ജാവേദ് അക്ബര്‍ സംഭവത്തോട് പ്രതികരിച്ചത്. എല്ലാ മൗലികവാദികളും ഒരു കണ്ണാടിയിലെ പ്രതിബിംബങ്ങളാണെന്നും ഷബാന ആസ്മി വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാറിനെതിരായ ഷബാന ആസ്മിയുടെ വിമര്‍ശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്ന് ഇന്‍ഡോറില്‍ ആനന്ദ് മോഹന്‍ മാത്തുര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കുന്തി മാത്തുര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെ ഷബാന ആസ്മി അഭിപ്രാ!യപ്പെട്ടിരുന്നു. നമ്മുടെ തെറ്റുകളെയും കുറ്റങ്ങളെയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.
എന്നാല്‍, സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോള്‍. ഭയപ്പെടാന്‍ പാടില്ല, ആര്‍ക്കും അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്തു പറയാതെ ഷബാന ആസ്മി പറഞ്ഞു.
ഈ സാഹചര്യത്തോട് നാം പോരാടണം. അതിനു മുന്നില്‍ മുട്ട് വളക്കരുത്. മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമല്ലെന്നും ഷബാന ആസ്മി ചൂണ്ടിക്കാട്ടിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES