ഞാന്‍ ഇവിടെയാണ് ജനിച്ചത്, മരണവും ഇവിടെ തന്നെ

ഞാന്‍ ഇവിടെയാണ് ജനിച്ചത്, മരണവും ഇവിടെ തന്നെ

രാംനാഥ് ചാവ്‌ല-
മുംബൈ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യംവിടുമെന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ ശക്തമായി പ്രതികരിച്ച് നടി ശബാന ആസ്മി. പരാജയ ഭീതിയുള്ള ‘വ്യാജ വാര്‍ത്ത ബ്രിഗേഡുകളാണ്’ തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നതെന്ന് ശബാന ട്വിറ്ററില്‍ പ്രതികരിച്ചു. അത് കെട്ടിച്ചമച്ചതാണ്.
അങ്ങനെ പറഞ്ഞിട്ടില്ല. രാജ്യം വിടാന്‍ ഉദ്ദേശ്യവുമില്ല. ഇവിടെയാണ് ജനിച്ചത്. ഇവിടെതന്നെയാണ് എന്റെ മരണവും. വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നവരെ തികഞ്ഞ അവജ്ഞതയോടെ തള്ളുന്നു. എതിരാളികളെ ശത്രുക്കളെപ്പോലെ കാണരുതെന്നാണ് പിതാവ് കൈഫ് ആസ്മി പഠിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close