എസ്.ബി.ടി ചെക്ക്ബുക്ക കാലാവധി ഈമാസം 30ന് അവസാനിക്കും

എസ്.ബി.ടി ചെക്ക്ബുക്ക കാലാവധി ഈമാസം 30ന് അവസാനിക്കും

ഗായത്രി
കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി) ചെക്ക്ബുക്ക് ഉപയോഗിക്കാനുള്ള കാലാവധി ഈമാസം 30ന് അവസാനിക്കും. അതിനുശേഷം എസ്.ബി.ടി ചെക്കുകള്‍ പാസാക്കി നല്‍കില്ലെന്നും ഇടപാടുകാര്‍ ഉടന്‍ എസ്.ബി.ഐയുടെ ചെക്ക് ബുക്ക് വാങ്ങണമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്.ബി.ഐയില്‍ ലയിച്ചത്. സ്‌റ്റേറ്റ് ബാങ്ക് ഒഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഒഫ് പട്യാല എന്നിവയാണ് മറ്റ് അസോസിയേറ്റ് ബാങ്കുകള്‍.
ലയനശേഷവും ജൂണ്‍ 30 വരെ എസ്.ബി.ടിയുടെ ചെക്ക് ബുക്ക് ഉപയോഗിക്കാമെന്ന് ഇടപാടുകാര്‍ക്ക് എസ്.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു. ഇതു പിന്നീട് ഈമാസം 30വരെ നീട്ടുകയായിരുന്നു. ഇടപാടുകാര്‍ക്ക് പ്രത്യേക അപേക്ഷ ബാങ്കില്‍ സമര്‍പ്പിച്ച് പുതിയ ചെക്ക്ബുക്കും പാസ്ബുക്കും വാങ്ങാമെന്ന് എസ്.ബി.ഐ അറിയിച്ചു. അപേക്ഷയ്‌ക്കൊപ്പം പഴയ ചെക്ക്ബുക്ക് സമര്‍പ്പിക്കേണ്ടതില്ല. ഇതിനകം എസ്.ബി.ടിയുടെ പകുതിയിലേറെ ഇടപാടുകാരും എസ്.ബി.ഐയുടെ ചെക്ക്ബുക്ക് കൈപ്പറ്റിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close