എസ്ബിഐ അനുബന്ധബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ 30നുശേഷം അവസാനിക്കും

എസ്ബിഐ അനുബന്ധബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ 30നുശേഷം അവസാനിക്കും

SBT
ന്യൂഡല്‍ഹി: അനുബന്ധ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ പഴയ ചെക്കുബുക്കുകളുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ ചെക്കുകളാണ് അസാധുവാകുക.
ശാഖകളുടെ ഐഎഫ്എസ് കോഡുകളും മാറും. നേരത്തെ ചെക്ക് കൊടുത്തിട്ടുള്ളവര്‍ അവ തിരികെ വാങ്ങി ഇസിഎസ് നിര്‍ദേശമോ, പുതിയ ചെക്കോ നല്‍കണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close