യോനോ ക്യാഷ് സംവിധാനവുമായി എസ്ബിഐ

യോനോ ക്യാഷ് സംവിധാനവുമായി എസ്ബിഐ

ഗായത്രി-
തിരു: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) യെനോ ക്യാഷ് അവതരിപ്പിച്ചു. എടിഎം കാര്‍ഡില്ലാതെ ഏടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുകയാണ് എസ്.ബി.ഐ. എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് യോനോ ക്യാഷ് എന്ന സംവിധാനം എസ്ബിഐ കൊണ്ടുവന്നിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ പണമെടുക്കുന്നത് മൊബൈല്‍ നമ്പര്‍ അതിഷ്ടിതമായ ഒഥന്റിക്കേഷന്‍ വഴിയാണ് എന്നതിനാല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് എന്ന് എസ്ബിഐ ചെയര്‍മാന്‍ രാജ്‌നിഷ് കുമാര്‍ പറഞ്ഞു. ‘എ.ടി.എമ്മുകളില്‍ ഡെബിറ്റ് കാര്‍ഡുകളിലൂടെ പണം പിന്‍വലിക്കാനുള്ള സംവിധാനങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ സംരംഭങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കളെ പണം പിന്‍വലിക്കാന്‍ സഹായിക്കുന്നതാണ് യോനെയിലെ ഈ സവിശേഷത. ഇത് ഉപഭോക്താവിന് സൗകര്യവും വര്‍ധിപ്പിക്കാനും സൗകര്യമൊരുക്കി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമായ അപകടസാധ്യതകള്‍ ഇല്ലാതാക്കുക വഴി പണം പിന്‍വലിക്കാന്‍ എ.ടി.എമ്മുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളെ പുതിയ സംരംഭം അഭിസംബോധന ചെയ്യും യോനൊ ഉപയോഗിച്ചുള്ള ഇടപാടുകള്‍ രണ്ട് ഘടകങ്ങളുടെ ആധികാരികത ഉറപ്പാക്കപ്പെടും.
ടു സ്‌റ്റെപ് ഒഥന്റിക്കേഷനിലൂടെ മാത്രമേ പണം ലഭ്യമാകു. ആദ്യം ആറ് അക്കമുള്ള യോനോ പിന്‍ ഉപയോക്താക്കള്‍ സജ്ജീകരിക്കണം. ഇതോടെ ഒരു റഫറല്‍ നമ്പര്‍ അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരും. ഇതുപയോഗിച്ച് യോനോ ക്യാഷ് പോയന്റ് വഴി പണം എടുക്കാം. റഫറല്‍ നമ്പറിന് അര മണിക്കൂര്‍ മാത്രമേ വാലിഡിറ്റി ഉണ്ടാകൂ. എസ്ബിഐയുടെ 16500 ലധികം എടിഎമ്മുകളില്‍ യോനോ ക്യാഷ് സേവനം ലഭ്യമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close