എസ്ബിഐ 12 നിഷ്‌ക്രിയ ആസ്തികള്‍ ലേലത്തിനുവെക്കും

എസ്ബിഐ 12 നിഷ്‌ക്രിയ ആസ്തികള്‍ ലേലത്തിനുവെക്കും

വിഷ്ണു പ്രതാപ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യസ്ഥാപനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12 നിഷ്‌ക്രിയ ആസ്തികള്‍ ലേലത്തിനുവെക്കും. ഇതിലൂടെ 1,325 കോടി വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഈ മാസം 25 ഓണ്‍ലൈന്‍ ആയിട്ടാണ് ലേലം നടത്തുക.
ബാങ്കിന് നിഷ്‌ക്രിയ ആസ്തി വരുത്തിവച്ചവരില്‍ അങ്കിത് മെറ്റല്‍ ആന്റ്് പവര്‍ (690.08 കോടി രൂപ), മോഡേണ്‍ സ്റ്റീല്‍സ് (122.61 കോടി രൂപ), ഗുഡ് ഹെല്‍ത്ത് അഗ്രോടെക് (109.14 കോടി രൂപ), അമിത് കോട്ടണ്‍സ് (84.70 കോടി രൂപ), ഇന്‍ഡ് സ്വിഫ്റ്റ് (80.49 കോടി രൂപ) എന്നീ കമ്പനികളാണ് പ്രധാനികള്‍. നിഖില്‍ റിഫൈനറീസ് (52.85 കോടി രൂപ), ഭാസ്‌കര്‍ ഷ്രാച്ചി അലോയ്‌സ് (51.48 കോടി രൂപ), ശ്രീ ഗണേഷ് സ്‌പോഞ്ച് അയണ്‍ (38.96 കോടി രൂപ), അസ്മിത പേപ്പേഴ്‌സ് (37.23 കോടി രൂപ), ഫെറെല്‍ ലാബ്‌സ് (22.86 കോടി രൂപ), കാര്‍ത്തിക് അഗ്രോ ഇന്‍ഡസ്ട്രീസ് (20.82 കോടി രൂപ), അഭിനന്ദന്‍ ഇന്റെറെക്‌സിം 14.15 കോടി രൂപ) എന്നിവയാണ് മറ്റു കമ്പനികള്‍.
ഈ കമ്പനികളില്‍നിന്നു കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സമ്മതപത്രം നല്‍കുന്നതിനൊപ്പം ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍നിന്ന് ഇളവ് എസ്ബിഐ നല്കിയിട്ടുണ്ട്.
മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍പ്രകാരം ബാങ്കുകളിലെ കിട്ടാക്കടം അല്ലെങ്കില്‍ നിഷ്‌ക്രിയ ആസ്തി 2.23 ലക്ഷം കോടി രൂപ വരും. കിട്ടാക്കടത്തിന്റെ അളവില്‍ 10.91 ശതമാനമാണ് വര്‍ധന.

Post Your Comments Here ( Click here for malayalam )
Press Esc to close