എസ്ബിഐ ഫണ്ട് ട്രാന്‍സ്ഫറിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

എസ്ബിഐ ഫണ്ട് ട്രാന്‍സ്ഫറിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കാനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിനുള്ള നിരക്കുകള്‍ 75 ശതമാനം വരെ കുറച്ചു. എസ്ബിഐക്ക് 3.27 കോടി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകാരും രണ്ടുകോടി മൊബൈല്‍ ബാങ്കിംഗ് ഇടപാടുകാരും ഉണ്ട്. അവര്‍ക്ക് നിരക്കു കുറക്കല്‍ സഹായകമാകും. നെഫ്റ്റ് (നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍), ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) എന്നീ മാധ്യമങ്ങളിലൂടെയാണ് ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close