രജനിഷ് കുമാര്‍ എസ്ബിഐ ചെയര്‍മാന്‍

രജനിഷ് കുമാര്‍ എസ്ബിഐ ചെയര്‍മാന്‍

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുതിയ മേധാവി. എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടര്‍മാരിലൊരാളായ രജനിഷ് കുമാറിനെയാണ് പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ നാളെ സ്ഥാനമൊഴിയും. കുമാര്‍ ഏഴിനു ചുമതലയേല്‍ക്കും.
എസ്ബിഐയുടെ നാലു എംഡിമാരില്‍ ഒരാളായ കുമാര്‍ 1980ല്‍ പ്രൊബേഷണറി ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015ല്‍ മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് എസ്ബിഐയില്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close