എസ്ബിഐ നിക്ഷേപ, വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി

എസ്ബിഐ നിക്ഷേപ, വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി

രാംനാഥ് ചാവ്‌ല-
മുംബൈ: റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപവായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി.പുതിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. രണ്ട് കോടിക്ക് താഴെ സ്ഥിര നിക്ഷേപത്തിന് 0.20 ശതമാനമാണ് വര്‍ധന. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെ കാലയളവിലെ നിക്ഷേപത്തിന് 4.60 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ ഇത് 4.40 ശതമാനമായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.10 ശതമാനമായിരിക്കും.
ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ നിക്ഷേപത്തിന് 5.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.80 ശതമാനവുമായിരിക്കും. വായ്പ ബന്ധിത എം.സി.എല്‍.ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ്) നിരക്ക് 7.20 ശതമാനത്തില്‍ നിന്ന് 7.40 ആയി ഉയര്‍ത്തി. ഭവനവാഹന വ്യക്തിഗത വായ്പകള്‍ എം.സി.എല്‍.ആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കുള്ള വായ്പ ഒറ്റയടിക്ക് 7.05 ശതമാനത്തില്‍നിന്ന് 7.70 ശതമാനമായി ഉയര്‍ന്നു. റിപോ അടിസ്ഥാനമാക്കിയ വായ്പനിരക്ക് 7.15 ശതമാനമായും ഉയര്‍ത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close