അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പിഴ

അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പിഴ

മുംബൈ: സേവിങ് അക്കൗണ്ടുകളില്‍ മതിയായ തുക ബാക്കി വച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ സംബന്ധിച്ച് എസ്ബിഐ വിശദമായ കണക്കുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രതിമാസം 100 രൂപ വരെ പിഴ ഈടാക്കും. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെയാണ് ഈ പിഴ. ഓരോ അക്കൗണ്ടിലും സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് സംബന്ധിച്ച് നേരത്തെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നതാണ്. മെട്രോ, നഗര, അര്‍ധ നഗര, ഗ്രാമ മേഖലകളില്‍ പിഴ സംഖ്യയിലും മാറ്റംവരും. 50 മുതല്‍ നൂറ് രൂപ വരെയാണ് പിഴ ഈടാക്കുക. 50 രൂപയില്‍ കുറയില്ല. ഇതിനോടൊപ്പം നികുതിയും ചേരുമ്പോള്‍ സംഖ്യ കൂടും. മെട്രോ നഗരങ്ങളിലെ സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ 5000 രൂപയാണ് ബാലന്‍സ് വെക്കേണ്ടത്. ബാലന്‍സ് തുകയില്‍ വരുന്ന കുറവിന് അനുസരിച്ച് പിഴ സംഖ്യയിലും മാറ്റം വരും. നഗരങ്ങളില്‍ 3000 രൂപ ബാലന്‍സ് വേണം. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും ബാക്കി വെക്കണം. ഇതില്‍ കുറവ് വന്നാല്‍ കുറവ് വന്ന സംഖ്യക്ക് അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. ഇത് വിശദീകരിച്ച പട്ടിക എസ്ബിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെട്രോകളില്‍ എടിഎമ്മിലൂടെ സൗജന്യമായി എട്ട് തവണ വരെ പണം പിന്‍വലിക്കാം. നഗരങ്ങളില്‍ 10 തവണയും. പിന്നീട് എടിഎമ്മിലൂടെ നടത്തുന്ന ഓരോ ഇടപാടിനും 20 രൂപ പിഴയും നികുതിയും ഈടാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ
https://www.sbi.co.in/portal/documents/28392/54637/SBI+site+upload-Service+Charges-wef+01.04.2017.pdf

Post Your Comments Here ( Click here for malayalam )
Press Esc to close