ഏജന്റുമാരുടെ ഫോണ്‍വിളിക്ക് നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

ഏജന്റുമാരുടെ ഫോണ്‍വിളിക്ക് നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

രാംനാഥ് ചാവ്‌ല-
മുംബൈ: വായ്പ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയോഗിക്കുന്ന ഏജന്റുമാര്‍ ഉപഭോക്താക്കളെ ഫോണ്‍വഴി ബന്ധപ്പെടുന്നതിന് സമയപരിധിയും നിയന്ത്രണവും നിശ്ചയിച്ച് റിസര്‍വ് ബാങ്ക്. രാവിലെ എട്ടിനുശേഷവും വൈകീട്ട് ഏഴിനുമുമ്പും മാത്രമേ ഫോണ്‍വിളികള്‍ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം.

ധനകാര്യ സ്ഥാപനങ്ങള്‍ പുറംകരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനം അതിരുകടക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശം. ഉപഭോക്താക്കളെ അപമാനിക്കുന്ന ഇടപെടലുകള്‍ ഇവരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close