എസ്ബിഐ ലാഭത്തില്‍ 3.5 ശതമാനം വര്‍ധന

എസ്ബിഐ ലാഭത്തില്‍ 3.5 ശതമാനം വര്‍ധന

ഗായത്രി
കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തന ലാഭത്തില്‍ 3.5 ശതമാനം നേട്ടമുണ്ടാക്കിയതായി ബാങ്ക് അധികൃതര്‍.
അറ്റാദായം ഇതേ കാലയളവില്‍ 28.48 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനത്തിന്റെ കാര്യത്തില്‍ ശതമാനം വര്‍ധനയോടെ 32,106 കോടി രൂപ എന്ന നിലയില്‍ എത്താനായി.
1,172 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിലെ അറ്റാദായം. പ്രവര്‍ത്തന ലാഭം 43,628 കോടിയും. ആകെ നിക്ഷേപം 26,51,240 കോടിയിലെത്തി.

 

Post Your Comments Here ( Click here for malayalam )
Press Esc to close