പ്രളയത്തിനിടക്ക് ലഭിച്ച ആശ്വാസവാക്കാണ് പുരസ്‌കാരം: സാവിത്രി ശ്രീധരന്‍

പ്രളയത്തിനിടക്ക് ലഭിച്ച ആശ്വാസവാക്കാണ് പുരസ്‌കാരം: സാവിത്രി ശ്രീധരന്‍

ഫിദ-
കോഴിക്കോട്: പ്രളയജലത്തില്‍ പേടിച്ച് നില്‍ക്കുമ്പോഴും ‘സുഡുവിന്റെ ഉമ്മക്ക്’ ദേശീയപുരസ്‌കാരത്തിന്റെ സന്തോഷം. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്.
വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. ഇതിനിടക്കാണ് ദേശീയപുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം പ്രഖ്യാപനം മറന്നിരിക്കുകയായിരുന്നു സാവിത്രി.
കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടി.വി.യും കാണാന്‍ പറ്റിയില്ല. അയല്‍വാസിയാണ് പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചത്.
സംഭവം ആദ്യം സാവിത്രി വിശ്വസിച്ചില്ല. അപ്പോഴത്തേക്കും അഭിനന്ദനസന്ദേശങ്ങളും ഫോണ്‍വിളികളുമെത്തിയതോടെ പുരസ്‌കാരം ലഭിച്ച കാര്യം സാവിത്രി വിശ്വസിച്ചത്. പ്രളയത്തിന്റെ ഇടക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സാവിത്രി പറഞ്ഞു.
മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്ന് സാവിത്രി വ്യക്തമാക്കി.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.