സ്വകാര്യ സ്ഥാപനങ്ങളില്‍ വേജ് പ്രൊട്ടക്ഷന്‍ സംവിധാനം കൊണ്ടുവരുന്നു

സ്വകാര്യ സ്ഥാപനങ്ങളില്‍ വേജ് പ്രൊട്ടക്ഷന്‍ സംവിധാനം കൊണ്ടുവരുന്നു

 

ജിദ്ദ: അറുപതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ വേജ് പ്രൊട്ടക്ഷന്‍ സംവിധാനം കൊണ്ടുവരുന്നു. അടുത്ത ഓഗസ്റ്റ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ബന്ധിത വേജ് പ്രൊട്ടക്ഷന്‍ സംവിധാനം നടപ്പില്‍ വരുത്താന്‍ ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് വിവരം. പദ്ധതിയുടെ പതിനൊന്നാമത്തെ ഘട്ടത്തിലാണ് അറുപതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഇതില്‍ ഏഴായിരത്തിലധികം സ്ഥാപനങ്ങളും 481,000 ലധികം ജീവനക്കാരും ഉള്‍പ്പെടുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബ്ബാ അല്‍ ഖെയ്ല്‍ വ്യക്തമാക്കി. സമയാസമയങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനം ശമ്പളം നല്‍കുന്നുണ്ടോയെന്ന് പദ്ധതി വഴി ഉറപ്പാക്കുമെന്ന് ട്വിറ്റര്‍ അക്കൗണ്ട് വഴി വക്താവ് വെളിപ്പെടുത്തി. പദ്ധതി നടപ്പില്‍ വന്ന ശേഷം സമയത്ത് ശമ്പളം കൊടുക്കാത്ത സ്ഥാപനങ്ങള്‍ ഒരു ജീവനക്കാരന് മൂവായിരം റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഇത് കൂടാതെ മന്ത്രാലയം വഴി സ്ഥാപനത്തിന് നല്‍കി വരുന്ന സേവനങ്ങള്‍ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close