മാര്‍ച്ചോടെ സൗദി എണ്ണ ഉത്പാദനം കുറക്കും

മാര്‍ച്ചോടെ സൗദി എണ്ണ ഉത്പാദനം കുറക്കും

അളക ഖാനം-
റിയാദ്: സൗദി അറേബ്യ എണ്ണ ഉത്പാദനം ഗണ്യമായി കുറയക്കുമെന്ന് ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജി. ഖാലിദ് അല്‍ ഫാലിഹ്. മാര്‍ച്ചില്‍ പ്രതിദിന ഉത്പാദനം 9.8 ദശലക്ഷം ബാരലായി കുറക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 11 ദശലക്ഷം ബാരലാണ് സൗദിയുടെ ഉത്പാദനം. 2018 അവസാനത്തില്‍ എണ്ണക്ക് വിലയിടിവ് സംഭവിച്ച സാഹചര്യത്തില്‍ റഷ്യയുമായി സഹകരിച്ചാണ് ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ സൗദിയുടെ എണ്ണ കയറ്റുമതി വിഹിതവും മാര്‍ച്ച് മുതല്‍ നിലവിലുള്ള പ്രതിദിനം 8.2 ദശലക്ഷം ബാരല്‍ എന്നതില്‍ നിന്ന് 6.9 ദശലക്ഷം ബാരലായി കുറക്കും. എണ്ണ വിപണിയില്‍ സമ്മര്‍ദ ശക്തിയായി സൗദി തുടരും. ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിക്കാന്‍ സൗദി എണ്ണ ഭീമന്‍ കമ്പനിയായ അറാംകോക്ക് സാധിക്കും.
സൗദി അരാംകോയുടെ ഓഹരികള്‍ വിപണിയില്‍ ഇറക്കാന്‍ കിരീടാവകാശിയുടെ പ്രഖ്യാപനമുണ്ടായതും ഇതിന്റെ ലക്ഷണമാണ്. ന്യൂയോര്‍ക്, ലണ്ടന്‍, ടോക്കിയോ പോലുള്ള ഓഹരി വിപണികളില്‍ നിന്ന് സൗദിക്ക് ഓഹരി ആകര്‍ഷിക്കാനാവുമെന്നതാണ് വിഷന്‍ 2030 ന്റെ ലക്ഷ്യമെന്നും ഊര്‍ജ മന്ത്രി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close