അളക ഖാനം
റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്കും വാഹന ലൈസന്‍സ്. സല്‍മാന്‍ രാജവാണ് സൂപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തില്‍ റിയാദ് കിങ് ഫഹദ് സ്‌റ്റേഡിയത്തില്‍ ആദ്യമായി നൂറുകണക്കിനു വനിതകളും ഒത്തുകൂടിയതു ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീപുരുഷന്മാര്‍ പൊതുചടങ്ങുകളില്‍ ഒരുമിച്ച് ഒത്തുകൂടുന്നതിനു കര്‍ശന വിലക്ക് ഉണ്ടായിരുന്നു.