ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; സയോര്‍സ് റൊണാന്‍ നടി, ജയിംസ് ഫ്രാങ്കോ നടി

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; സയോര്‍സ് റൊണാന്‍ നടി, ജയിംസ് ഫ്രാങ്കോ നടി

അളക ഖാനം
ലോസ് ആഞ്ചലസ്: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഡ്രാമ വിഭാഗത്തില്‍ ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസൂറി’യും മികച്ച കോമഡി വിഭാഗത്തില്‍ ‘ലേഡി ബേഡും’ തെരഞ്ഞെടുക്കപ്പെട്ടു.
ലേഡി ബേഡിലെ അഭിനയത്തിന് സയോര്‍സ് റൊണാന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ദ ഡിസാസ്റ്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയിംസ് ഫ്രാങ്കോ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗില്ലേര്‍മോ ടെല്‍ ടോറോയ്ക്കും ലഭിച്ചു. മികച്ച ടിവി ഫിലിം ബിഗ് ലിറ്റില്‍ ലൈസ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close