മലയാളികള്‍ ഒന്നിക്കണമെങ്കില്‍ വെള്ളമടിക്കണം അല്ലെങ്കില്‍ വെള്ളം കയറണം: സന്തോഷ് പണ്ഡിറ്റ്

മലയാളികള്‍ ഒന്നിക്കണമെങ്കില്‍ വെള്ളമടിക്കണം അല്ലെങ്കില്‍ വെള്ളം കയറണം: സന്തോഷ് പണ്ഡിറ്റ്

ഗായത്രി-
തിരു: മലയാളികള്‍ ഒരുമിക്കണമെങ്കില്‍ ഒന്നുകില്‍ വെള്ളമടിക്കണം അല്ലെങ്കില്‍ വീട്ടില്‍ വെള്ളം കയറണമെന്നും നടന്‍ സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി. പ്രളയ സമയത്ത് ഒരുമിച്ച് നിന്ന മലയാളികള്‍ വെള്ളമിറങ്ങിയപ്പോള്‍ തമ്മിലടി തുടങ്ങി. ഇതിനിടയില്‍ നിരവധി വി.ഐ.പികളുടെ പീഡന കഥകള്‍, രാഷ്ട്രീയക്കാരുടെ തമ്മിലടി, ചില അഴിമതി കഥകള്‍, ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങള്‍ എന്നിവ മറു വശത്ത്. എന്നാല്‍ പ്രളയ ബാധിതര്‍ എങ്ങനെ കഴിയുന്നു എന്നറിയാന്‍ കഴിഞ്ഞ മാസം ഒരു കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ച പല മഹാന്മാര്‍ക്കും ഇപ്പോള്‍ സമയമില്ല. പാവപ്പെട്ട കൂലിപ്പണിക്കാരും, ഓട്ടോ ജോലി ചെയ്യുന്ന പലരും, സ്വയം ജോലി ചെയ്ത് ജീവിക്കുന്നവരും പട്ടിണിയിലാണെന്നും ഇക്കാര്യവും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.
പല ഭാഗങ്ങളിലും കിണറിലെയും പുഴയിലെയും വെള്ളം താഴുന്നു. ചില ഇടത്ത് ഭൂചലനം ഉണ്ടാക്കുന്നു. സംസ്ഥാനത്ത് ശക്തമായ വരള്‍ച്ച ഉണ്ടായേക്കാം. ഇതൊന്നും ചിന്തിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക് സമയമില്ല. ഞാനേതായാലും ഈ മാസം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുമെന്നും പണ്ഡിറ്റ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close