‘നിക്കര്‍ ഒഴിവാക്കുന്ന പ്രശ്നമില്ലെടാ കുട്ടാ’

‘നിക്കര്‍ ഒഴിവാക്കുന്ന പ്രശ്നമില്ലെടാ കുട്ടാ’

ഗായത്രി-
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ഇപ്പോള്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സാനിയ ഈയപ്പന്‍. ക്വീനാണ് താരത്തിന്റെ ആദ്യ ചിത്രം. ഒടുവിലായി മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും സാനിയ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇപ്പോള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ കുറിച്ചാണ് ചര്‍ച്ച. ചിത്രത്തിന് സദാചാര കമന്റുമായി എത്തിയയാള്‍ക്ക് നടി കിടിലന്‍ മറുപടിയാണ് നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത ചിത്രത്തിന് ‘നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ’ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇല്ലെട കുട്ടാ എന്നായിരുന്നു സാനിയയുടെ മറുപടി. സാനിയയുടെ കമന്റിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close