കിടക്ക പങ്കിടലിന് ഞാനും ഇരയായിട്ടുണ്ട്

കിടക്ക പങ്കിടലിന് ഞാനും ഇരയായിട്ടുണ്ട്

വിഷ്ണു പ്രതാപ്
സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ശക്തിപ്രാപിക്കുന്നതായി നടി സനാഖാന്‍. തനിക്ക് ഇത്തരം ധാരാളം അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് സന വ്യക്തമാക്കി. ‘മോശപ്പെട്ട ആള്‍ക്കാര്‍ മാത്രമെ സിനിമാ മേഖലയിലുള്ളു എന്ന് ആരും വിചാരിക്കരുത്. നല്ലവരുമുണ്ട്. മറ്റൊരാളെപ്പറ്റി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവരെയും കൂടി മറ്റുള്ളവര്‍ മോശമായി വിചാരിക്കുമല്ലോ.
അതു കൊണ്ടാണ് തങ്ങള്‍ക്ക് നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റി തുറന്നുപറയാന്‍ അഭിനേതാക്കള്‍ തയ്യാറാകാത്തത്. എനിക്കും സിനിമാ ജീവിതത്തില്‍ ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്‌മെന്റുകളും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. പുറത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന നടിയെന്ന നിലക്ക് ഇവിടവുമായി യാതൊരു ബന്ധവുമില്ല. അതിനെ ചൂഷണം ചെയ്യാനാണ് അവര്‍ ശ്രമിക്കുക. ഹോട്ടല്‍ മുറിയില്‍ താമസമൊക്കെ തയ്യാറാക്കി തന്നതിനു ശേഷം ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതാണ് രീതി.
കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി മനസ്സിലാക്കാന്‍ എനിക്ക് നല്ല സമയം തന്നെ വേണ്ടി വന്നു. നല്ല റോളുകള്‍ കിട്ടണമെങ്കില്‍ അവരെ ചെന്നു കണ്ട് ഇത്തരം ബന്ധങ്ങള്‍ സ്ഥാപിക്കണം. അത് നടക്കാത്തതിനാല്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായി .കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇവര്‍ക്കൊക്കെ വഴങ്ങിക്കൊടുത്താല്‍ മാത്രമേ ഇന്‍ഡസ്ട്രിയില്‍ നിലനില്‍പ്പുള്ളു എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്കുകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close