ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ ഫാക്ടറി നോയിഡയില്‍

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ ഫാക്ടറി നോയിഡയില്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ ഫാക്ടറി ഇനി ഉത്തര്‍പ്രദേശിലെ നോയിഡയില്‍. സാംസംഗിന്റെ നവീകരിച്ച പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള സാംസംഗിന്റെ നിര്‍മ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.
4915 കോടി രൂപ മുടക്കിയാണ് സാംസംഗ് പുതിയ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ 67 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് സാംസംഗ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഇത് 120 മില്യണായി ഉയര്‍ത്താനാണ് പുതിയ തീരുമാനം.

Post Your Comments Here ( Click here for malayalam )
Press Esc to close