നടി സംസ്‌കൃതി ഷേണായ് വിവാഹിതയാകുന്നു

നടി സംസ്‌കൃതി ഷേണായ് വിവാഹിതയാകുന്നു

 

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി സംസ്‌കൃതി ഷേണായ് വിവാഹിതയാകുന്നു. വിഷ്ണു നായരാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. കൊച്ചിക്കാരിയായ സംസ്‌കൃതി വേഗം എന്ന ചിത്രത്തിലൂടെയാണ് നായികയായെത്തിയത്. പിന്നീട് അനാര്‍ക്കലി എന്ന ചിത്രത്തിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറുകയായിരുന്നു.
2013ല്‍ പുറത്തിറങ്ങിയ ‘മൈ ഫാന്‍ രാമു’ എന്ന സിനിമയിലൂടെയാണ് സംസ്‌കൃതി അഭിനയ രംഗത്തെത്തുന്നത്. മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു. മരുഭൂമിയിലെ ആനയാണ് അവസാനം പുറത്തിറങ്ങിയ മലയാളചിത്രം.

 

Post Your Comments Here ( Click here for malayalam )
Press Esc to close