ചരിത്രമായി ‘സംഭവം ആരംഭം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്…

ചരിത്രമായി ‘സംഭവം ആരംഭം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്…

സോഷ്യല്‍ മീഡിയയിലൂടെ 5000 ത്തിലധികം ആളുകളുടെ പിന്തുണയില്‍ ‘സംഭവം ആരംഭം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിച്ചു.

‘അങ്കമാലി ഡയറീസ്’ ഫെയിം ടിറ്റോ വില്‍സന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മുരുകന്‍ മാര്‍ട്ടി, പ്രശാന്ത് മുരളി, ടോം ഇമ്മട്ടി, ജിനോ ജോണ്‍, ലിജോ അഗസ്റ്റിന്‍, തുടങ്ങി 60 ലധികം പുതുമുഖങ്ങളും അഭിനയിക്കുന്നു.

കോമഡി ത്രില്ലര്‍ പശ്ചാതലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിംഗിള്‍ ഷോട്ടില്‍ വേള്‍ഡ് റെക്കോര്‍ഡ് നേടിയ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ നിഷാദ് ഹസന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘സംഭവം ആരംഭം’ ടീം വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

പാതിരാത്രി മകളോടൊത്ത് സിനിമ കണ്ട് തിരിച്ച് വരുന്ന രവിയെന്ന (മുരുകന്‍ മാര്‍ട്ടി) റെയില്‍വേ ജീവനക്കാരന്‍ ഒരു സംഭവം നടക്കുന്നത് കാണുന്നു. പിന്നീട് ആ സിറ്റിയില്‍ നടക്കുന്ന പല കാര്യങ്ങള്‍ക്കും ആ സംഭവം ആരംഭം കുറിക്കുന്നു. തന്റെ സന്തോഷങള്‍ക്ക് മറ്റുള്ളവരെ കരുവാക്കുന്ന ‘ഹെവി ഡോസ്’ എന്ന കഥാപാത്രമായി ടിറ്റോവില്‍സന്‍ ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

ഛായാഗ്രഹണം- റെജീന്‍ സാന്റോയാണ്, എഡിറ്റര്‍- ജിതിന്‍ ഡി കെ, സംഗീതം- വിനയാക് ശരത്ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ നിധിന്‍ രാജ്, ജിതേഷ് ജിത്തു. ഗാനരചന- ദിനു മോഹന്‍, നിഷാദ് ഹസന്‍, അസി മോയ്ദു. അസോസിയേറ്റ് ക്യാമറ- ഹേം ചന്ദ് ഹേമ ചന്ദ്രന്‍, അസിസ്റ്റന്റ് ക്യാമറ- മിര്‍ഷാദ് നൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്- സൗരഭ് ശിവ, അമല്‍ സുരേഷ്, മിട്ടു ജോസഫ്. വി എഫ് എക്‌സ്- രന്തീഷ് രാമകൃഷ്ണന്‍ (Ranz VFX), കളറിംഗ്- സുജിത്ത് സദാശിവന്‍, സ്റ്റില്‍സ്- റഹീസ് റോബിന്‍സ്(റോബിന്‍സ് ഫോട്ടോഗ്രഫി), ഓഡിയോഗ്രഫി- ജിജു മോന്‍ ടി ബ്രൂസ്, ടൈറ്റില്‍ ഡിസൈന്‍- അനന്തു അശോകന്‍, പബ്ലിസിറ്റി ഡിസൈന്‍- Terzoko ഫിലിംസ്.

Post Your Comments Here ( Click here for malayalam )
Press Esc to close