വിവാഹ ശേഷം ബിക്കിനിയണിഞ്ഞാല്‍ …?

വിവാഹ ശേഷം ബിക്കിനിയണിഞ്ഞാല്‍ …?

രാംനാഥ് ചാവ്‌ല-
വിവാഹം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ സദാചാരമൂല്യമൊക്കെ പിന്തുടര്‍ന്ന് ധര്‍മ്മിഷ്ഠകളായി വീട്ടില്‍ ജീവിക്കണം എന്നാണ് ഇന്ത്യയുടെ പാരമ്പ്യം. അതു തകര്‍ത്ത് ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആരാധകര്‍ വെറുതേ ഇരിക്കുമോ?
നാഗചൈതന്യയെ വിവാഹം കഴിച്ചതിന് പിന്നാലെ സാമന്തയ്ക്കാണ് ആദ്യം കിട്ടിയത്. ഇപ്പോള്‍ രണ്‍വീറുമായുള്ള വിവാഹത്തിന് പിന്നാലെ ദീപികാ പദുക്കോണിനും കിട്ടി അതു തന്നെ.
ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹത്തിന് പിന്നാലെ ഒരു മാസികയുടെ ഫോട്ടോഷൂട്ടില്‍ ബിക്കിനി അണിഞ്ഞ് എത്തിയതിന് ദീപികാ പദുക്കോണിന് ആരാധകര്‍ കണക്കിന് കൊടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെ ദീപിക തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമര്‍ശന കമന്റുകള്‍ വന്നു. വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂ കൂടെ എന്നായിരുന്നു ഒരു പ്രതികരണം. സംസ്‌ക്കാരമില്ലേ എന്നായിരുന്നു മറ്റൊന്ന്. അതിരു വിടരുത് എന്നായി വേറൊരു കമന്റ്.
ഒരു സ്വകാര്യ മാഗസീനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു ഇത്
വിവാഹ ശേഷം ബിക്കിനി വേഷത്തിലെത്തിയ തെന്നിന്ത്യന്‍ നടി സാമന്തയ്ക്കും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി തന്നെ സാമന്ത പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ തനിക്കെതിരേയുള്ള ആരാധകരോഷത്തില്‍ ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ദീപികയുടേയും രണ്‍വീര്‍ സിങ്ങിന്റെയും. ഇറ്റലിയിലായിരുന്നു ഇവരുടെ ആഡംബര വിവാഹം.

 

Post Your Comments Here ( Click here for malayalam )
Press Esc to close