സോളമന്റെ മണവാട്ടി സോഫിയ

സോളമന്റെ മണവാട്ടി സോഫിയ

അജയ് തുണ്ടത്തില്‍ (പി.ആര്‍.ഓ)-
ആന്റണി ഇരിങ്ങാലക്കുടയുടെ ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ പ്രമുഖ പരസ്യകലാകാരനായ എം.സജീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ”സോളമന്റെ മണവാട്ടി സോഫിയ”.
കുടുംബബന്ധങ്ങളിലെ തീ്രവപ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സ് മൂവി പ്രൊഡക്ഷന്‍ഹൗസിന്റെ ലോഗോ പ്രകാശനം, ചെന്നൈയില്‍ വെച്ച് ജെന്റില്‍മാന്‍ കെ.ടി.കുഞ്ഞുമോന്‍ നിര്‍വ്വഹിച്ചു. ഒപ്പം ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം, മലയാളത്തിന്റെ മികച്ച അഭിനേത്രി നിമിഷ സജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിര്‍വ്വഹിക്കുകയുണ്ടായി.
കി ആന്‍ കിഷോര്‍, പ്രശസ്ത ക്ലാസ്സിക്കല്‍ നര്‍ത്തകികൂടിയായ സമര്‍ത്ഥ്യ മാധവന്‍, തമ്പു ടി.വില്‍സണ്‍, ബേബി പ്രശംസ ആശ്വാസ് എന്നിവരോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിചേരുന്നു.
ബാനര്‍-ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സ് (ആന്റണി ഇരിങ്ങാലക്കുട), കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-എം.സജീഷ്, നിര്‍മ്മാണം-ആശ്വാസ് ശശിധരന്‍, അബ്ദുള്‍ സലാം, നോബിള്‍ ജെയിംസ്, താജുദ്ദീന്‍ ഹസ്സന്‍, ഛായാഗ്രഹണം-ടി.ഷമീര്‍ മുഹമ്മദ്, കോ: പ്രൊഡ്യൂസേഴ്‌സ്-സിന്തോ മന്ത്ര യു.എ.ഇ., പോള്‍ ചെമ്പകശ്ശേരി, ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-അല്‍ഫോണ്‍സ് ജോസഫ്, പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സണ്‍, എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, പ്രൊ:എക്‌സിക്യൂട്ടീവ്-വിനോഷ് കെ.കൈമള്‍, കല-വിജയകുമാര്‍,
ചമയം-ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്-സൂര്യശേഖര്‍, ത്രില്‍സ്- മാഫിയ ശശി, കോറിയോഗ്രാഫി-അരുണ്‍ നന്ദകുമാര്‍, വിഷ്വല്‍ എഫക്ട്‌സ്, ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, മാര്‍ക്കറ്റിംഗ് & വിതരണം-ഗ്ലോബല്‍ടോപ്പ് വിഷ്വല്‍ മള്‍ട്ടി മീഡിയ, മീഡിയ പ്രൊമോഷന്‍-മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-അജേഷ് ആവണി, പബ്ലിസിറ്റി ഡിസൈന്‍-സജീഷ് എം.ഡിസൈന്‍സ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍. വാഗമണ്‍, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഏപ്രില്‍ 29-ന് വാഗമണ്ണില്‍ തുടങ്ങും.

Post Your Comments Here ( Click here for malayalam )
Press Esc to close