മറഞ്ഞിരിക്കാന്‍ ആഗ്രഹമില്ല: റുഷ്ദി

മറഞ്ഞിരിക്കാന്‍ ആഗ്രഹമില്ല: റുഷ്ദി

അളക ഖാനം-
ഇസ്ലാമാബാദ്: വധ ഭീഷണിയുണ്ടെങ്കിലും മറഞ്ഞിരിക്കാന്‍ എനിക്കാഗ്രഹമില്ലെന്ന് ഇന്ത്യന്‍വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. വധശിക്ഷയുടെ നിഴലിലൂടെയുള്ള യാത്രകള്‍ക്ക് മുപ്പത് വയസ്സാകുമ്പോഴാണ് റുഷ്ദിയുടെ ഈ തുറന്ന് പറച്ചില്‍. മതനിന്ദാക്കുറ്റത്തിന് റുഷ്ദിയെ വധിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയ്ത്തുള്ള ഖുമേനി ഫത്‌വ പുറപ്പെടുവിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്.
അന്ന് എനിക്ക് 41 വയസ്സായിരുന്നു. ഇന്ന് 71 ആയി. കാര്യങ്ങള്‍ വളരെവേഗം മാറിമറയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മറ്റുള്ളവര്‍ക്ക് നമ്മളെ കൊല്ലാനും നമുക്ക് പേടിക്കാനുമുള്ള കാരണങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. എങ്കിലും എനിക്ക് മറഞ്ഞിരിക്കാന്‍ ആഗ്രഹമില്ല. പുസ്തകം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ലണ്ടനിലെത്തുന്ന ദക്ഷിണേഷ്യക്കാരെക്കുറിച്ച് പൊതുവില്‍ പരാമര്‍ശിക്കുന്ന നോവലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് റുഷ്ദി ഇക്കാര്യം പറഞ്ഞത്.
റുഷ്ദിയുടെ ‘ ദി സാറ്റനിക് വേഴ്‌സസ്’ എന്ന നോവലില്‍ മതനിന്ദാപരമായ പരാമര്‍ശങ്ങളുണ്ടെന്നാരോപിച്ച് 1989 ഫെബ്രുവരി 14നാണ് അദ്ദേഹത്തെ വധിക്കണമെന്ന് ഖുമേനി ഉത്തരവിടുന്നത്. ഓരോ വര്‍ഷം പിന്നിടുംതോറും ഇറാന്‍ ആ ഫത്‌വ പുതുക്കിക്കൊണ്ടിരുന്നു. 2004ല്‍ ഇറാന്‍ ഫത്‌വ പിന്‍വലിച്ചു. എങ്കിലും റുഷ്ദിക്കുള്ള സുരക്ഷ പിന്‍വലിച്ചിട്ടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close