സല്‍മാന് ജാക്വിലിന്‍ നായിക

സല്‍മാന് ജാക്വിലിന്‍ നായിക

 

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സല്‍മാന്‍ ഖാനും ജാക്വിലിനും പ്രധാന വേഷത്തില്‍. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് സൂചന.
മകളുടെ ആഗ്രഹം സഫലമാക്കാന്‍ നര്‍ത്തകനാവുന്ന അച്ഛന്റെ വേഷമാണ് സല്‍മാന്. മകളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാമെന്ന് മരിക്കുന്‌പോള്‍ ഭാര്യക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് സല്‍മാന്റെ കഥാപാത്രം ഉറപ്പു നല്‍കുന്നു. അങ്ങനെ മകളുടെ ആഗ്രഹപ്രകാരം ഒരു ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ നൃത്തം പഠിക്കുന്നു. നൃത്താധ്യാപികയുടെ വേഷമാണ് മികച്ച ഒരു നര്‍ത്തകി കൂടിയായ ജാക്വിലിന്.
ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ജുഡുവ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് ജാക്വിലിന്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. അതേസമയം, മുന്‍കാമുകി കത്രീന കൈഫിനൊപ്പമുള്ള ടൈഗര്‍ സിന്ദാഹെ എന്ന സിനിമയിലാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close