ക്ഷാമബത്ത പരിഷ്‌കരിക്കുന്നു; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും

ക്ഷാമബത്ത പരിഷ്‌കരിക്കുന്നു; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും

ഗായത്രി-
കൊച്ചി: മാര്‍ച്ചില്‍ രണ്ടുശതമാനം ക്ഷാമബത്ത ലഭിച്ചതിനുപുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനക്ക് വീണ്ടും സാധ്യത.
ക്ഷാമ ബത്ത നിശ്ചയിക്കുന്ന രീതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. പുതിയ ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കി ക്ഷാമ ബത്ത നിശ്ചയിക്കാനാണ് തീരുമാനം.
2016ല്‍ നിലവില്‍വന്ന പുതുക്കിയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി ഡിഎ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 2001 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയുള്ള സൂചിക പ്രകാരമാണ് ക്ഷാമ ബത്ത പരിഷ്‌കരിച്ചുവരുന്നത്.
ഉപഭോക്തൃ വില സൂചിക നിശ്ചയിക്കുന്നതിന് 78 ഉത്പന്നങ്ങളുടെ വിലയാണ് നേരത്തെ അടിസ്ഥാനമാക്കിയിരുന്നത്. പരിഷ്‌കരിച്ചതുപ്രകാരം കാറ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉള്‍പ്പടെ പട്ടികയില്‍ 88 ഉത്പന്നങ്ങളാണുള്ളത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലുണ്ടാകുന്ന വര്‍ധനവിനനുസരിച്ച് വ്യവസായ മേഖലയിലും ക്ഷാമബത്ത നിശ്ചയിക്കുന്നരീതിയില്‍ മാറ്റങ്ങളുണ്ടാകും. പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് കാലാകാലങ്ങളില്‍ ശമ്പളത്തോടൊപ്പം നല്‍കുന്നതാണ് ക്ഷാമ ബത്ത.

Post Your Comments Here ( Click here for malayalam )
Press Esc to close