വൈകാതെ കണ്ണൂരിലേക്ക് പറക്കും… സലാം എയര്‍

വൈകാതെ കണ്ണൂരിലേക്ക് പറക്കും… സലാം എയര്‍

അളക ഖാനം-
മസ്‌കത്ത്: ഒമാനിലെ ബജറ്റ് വിമാനമായ സലാം എയര്‍ കൊച്ചിയിലേക്ക് സര്‍വിസിന് ഒരുങ്ങുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിേലക്ക് സര്‍വിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഡല്‍ഹിയില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സലാം എയര്‍ സി.ഇ.ഒ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി. സീറ്റ് അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ചില നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ട്. കൊച്ചി സര്‍വിസിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ അനുവാദം ലഭിച്ചാല്‍ അങ്ങോട്ട് സര്‍വിസ് ആരംഭിക്കാനും സലാം എയറിന് പദ്ധതിയുണ്ട്. കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും ലഭിക്കുന്നതോടെ സലാം എയര്‍ കണ്ണൂര്‍ സര്‍വിസിന് മുന്തിയ പരിഗണന നല്‍കുമെന്നും മുഹമ്മദ് അഹ്മദ് പറഞ്ഞു.
2017 ജനുവരി 30ന് മസ്‌കത്ത് കേന്ദ്രമായി ആരംഭിച്ച സലാം എയര്‍ അതിവേഗം വളരുന്ന വിമാന കമ്പനിയാണ്. മസ്‌കത്തില്‍നിന്ന് സലാലയിലേക്ക് ആഭ്യന്തര സര്‍വിസോടെ ആരംഭിച്ച സലാം എയര്‍ പത്തിലധികം അന്താരാഷ്ട്ര സെക്ടറിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. ജിദ്ദ, ഖാര്‍ത്തും, കറാച്ചി, മുള്‍ത്താന്‍,െേ െസകാട്ട്, ദുബൈ, േദാഹ, ജോര്‍ജിയ, ധാക്ക, അസര്‍ബൈജാന്‍, കാഠ്മണ്ഠു എന്നിവിടങ്ങളിലേക്കാണ് നിലവില്‍ സലാം എയര്‍ സര്‍വിസുകളുള്ളത്. ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വിസ് നടത്താന്‍ സലാം എയറിന് നേരത്തേ തന്നെ പദ്ധതിയുണ്ടായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close