ഷമാസിക്ക വേണ്ടെന്ന് പറയുന്നത് വരെ അഭിനയം തുടരും

ഷമാസിക്ക വേണ്ടെന്ന് പറയുന്നത് വരെ അഭിനയം തുടരും

ഫിദ-
അഭിനയ രംഗത്തു നിന്നും ഇടവേള എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടി സജിത ബേട്ടി രംഗത്ത്. മലയാള സിനിമസീരിയല്‍ രംഗത്ത് സജീവമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് സജിത ബേട്ടി അപ്രതീക്ഷിതമായി അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
2012 ല്‍ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞു നിന്നിരുന്നു സജിത. എന്നാല്‍ അഭിനയ രംഗത്ത് നിന്ന് വിടവാങ്ങിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അവര്‍.
ഞാന്‍ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ എന്റെ മകള്‍ക്ക് ഒന്നര വയസ്സായി. അവളെ ഗര്‍ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭര്‍ത്താവ് ബിസിനസ്സുകാരനാണ്. അപ്പോള്‍ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം എന്റെ മകള്‍ ഒറ്റയ്ക്കാകില്ലേ. അവള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും സജിത പറയുന്നു.
അപ്പോള്‍ അവള്‍ക്ക് ഒരു പ്രായം ആകട്ടെ എന്ന് കരുതിയാണ് മാറി നിന്നത്.
പിന്നെ എന്റെ ഷമാസ് ഇക്ക എന്ന് എന്നോട് അഭിനയം നിര്‍ത്താന്‍ പറയുന്നുവോ അത് വരെയും ഞാന്‍ അഭിനയിക്കും. ഇത് വരെയും അദ്ദേഹം എന്റെ ഒപ്പം നിന്നിട്ടുള്ളത് അല്ലാതെ ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ലെന്നും സജിത പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close