കൊച്ചി: പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ സാജന്‍ പള്ളുരുത്തിയുടെ കലാ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ രേഖപ്പെടുത്തിയപ്പെടുത്തിയ ‘ആശകള്‍ തമാശകള്‍’
എന്ന പുസ്തകം പത്മശ്രീ ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു. സാജന്‍ പള്ളുരുത്തിയുടെ സുഹൃത്തും ചലച്ചിത്ര നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീംകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. അഭിനേതാക്കളും സംവിധായകരുമായ രമേഷ് പിഷാരോടി, സോഹന്‍ സീനുലാല്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു പുസ്തകപ്രകാശനം.
‘തമാശകള്‍ ഉപജീവനമാക്കിയ എന്റെ ഏറ്റവും വലിയ ആശകളില്‍ ഒന്നായിരുന്നു പ്രിയപ്പെട്ട മമ്മുക്ക സാധിച്ചു തന്നത്. തീര്‍ത്താല്‍ തീരാത്ത നന്ദി അറിയിക്കുന്നു. അരങ്ങിലെ ചിരിയിയും അണിയറയിലെ നൊമ്പരങ്ങളും നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത് ‘കൈരളി ബുക്ക്‌സ്’ ആണ്. നിങ്ങളിത് വായിക്കണം അഭിപ്രായങ്ങള്‍ അറിയിക്കണം’ എന്ന് സാജന്‍ പള്ളുരുത്തി പറഞ്ഞു.