തോരാ മഴയില്‍… ‘ സാജന്‍ ബേക്കറി’

തോരാ മഴയില്‍… ‘ സാജന്‍ ബേക്കറി’

എഎസ് ദിനേശ്-
കൊച്ചി: അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന ചിത്രത്തിലെ ‘തോരാ മഴയിലും’ എന്ന പ്രണയ ഗാനത്തിന്റെ വീഡിയോ സോംങ്, പ്രശസ്ത നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.
അനു എലിസബത്ത് ജോസ് എഴുതി പ്രശാന്ത് പിള്ള സംഗീതം പകര്‍ന്ന ഈ ഗാനം വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേര്‍ന്നു പാടുന്നു. അജു വര്‍ഗീസ്സും രഞ്ജിത മേനോനും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു.
കമല എന്ന ചിത്രത്തിനു ശേഷം അജു വര്‍ഗീസ്സ് നായകനാവുന്ന ‘ സാജന്‍ ബേക്കറി സിന്‍സ് 1962 ‘ അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്നു. ലെന, ഗ്രേസ് ആന്റണി, പുതുമുഖം രഞ്ജിത മേനോന്‍ എന്നിവര്‍ നായികന്മാര്‍.
കെബി ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അജു വര്‍ഗീസ്, അരുണ്‍ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസര്‍- അനീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരുര്‍, കല- എം ബാവ, വസ്ത്രാലങ്കാരം- ബ്യുസി ബേബി ജോണ്‍, മേക്കപ്പ്ഹസ്സന്‍ വണ്ടൂര്‍, സ്റ്റില്‍സ്- അഫ്‌സല്‍ സുലൈമാന്‍, പരസ്യക്കല- അരുണ്‍ ചന്ദു, എഡിറ്റര്‍- അരവിന്ദ് മന്മഥന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സുഹസ് രാജേഷ്, അര്‍ജ്ജുന്‍ ശാന്താലയം, വിനീഷ് വിജയന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ലിബിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close