സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിച്ചഭിനയിക്കുന്നു

സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിച്ചഭിനയിക്കുന്നു

രാംനാഥ് ചാവ്‌ല-
ബോളിവുഡ് താരം സെയ്ഫ് അലിഖാനും മകള്‍ സാറ അലിഖാനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. നിതിന്‍ കക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇവര്‍ അച്ഛനും മകളുമായി തന്നെയാണ് അഭിനയിക്കുന്നത്. ഫിലിമിസ്ഥാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതില്‍ കക്കര്‍. 2014ല്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഫിലിമിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.
സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിമ്പയിലും സാറയാണ് നായിക. രണ്‍വീര്‍ സിംഗാണ് ഇതില്‍ നായകനാകുന്നത്. സുശാന്ത് സിംഗ് രജപുത്തിന്റെ കേദാര്‍നാഥിലാണ് സാറ ആദ്യം അഭിനയിച്ചത്. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close