പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂളിനായി 90 കോടി

പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂളിനായി 90 കോടി

രാംനാഥ് ചാവ്‌ല
തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനാകുന്ന സഹോയുടെ ദുബായ് ഷെഡ്യൂളിനായി മാത്രം ചെലവിടുന്നത് 90 കോടി. അതിസാഹസികമായ ചേസ് രംഗങ്ങള്‍ ബുര്‍ജ്ഖലീഫ അടക്കമുള്ള പ്രധാന റോഡുകളിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ രംഗങ്ങളുടെ ദൈര്‍ഘ്യം 20 മിനിട്ടാണ്. 50 ദിവസമാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
നായിക ശ്രദ്ധാകപൂര്‍ അടുത്ത ആഴ്ച ജോയിന്‍ ചെയ്യും.സുജീത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സാഹോയില്‍ ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷന്‍ കോറിയോഗ്രാഫര്‍ കെന്നി ബേറ്റ്‌സാണ്.
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 200 കോടിയാണ്. നീല്‍ നിതിന്‍ മുകേഷ്, എമി ജാക്‌സണ്‍, അരുണ്‍ വിജയ്, മന്ദിര ബേദി, ജാക്കി ഷറോഫ്, വെണ്ണിലാ കിഷോര്‍, ചങ്കീ പാണ്ഡെ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. നിര്‍മ്മാണം യു.വി ക്രിയേഷന്‍സ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായില്‍ പുരോഗമിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close