ബജറ്റും റബറിന് ആശ്വാസമായില്ല

ബജറ്റും റബറിന് ആശ്വാസമായില്ല

ഗായത്രി-
കൊച്ചി: ആശ്വാസമേകുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര ബജറ്റും റബര്‍ കര്‍ഷകന് നല്‍കിയത് കനത്ത നിരാശ. ഉത്പാദനച്ചെലവ് പോലും കിട്ടാതെ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാണ് കര്‍ഷകന്‍. ഇതിനിടെ, റബര്‍ ബോര്‍ഡിനുള്ള വിഹിതം പോലും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ഇരുട്ടടിയുമായി.
കഴിഞ്ഞവര്‍ഷത്തെ വിഹിതത്തില്‍ നിന്ന് 2.20 കോടി രൂപയുടെ കുറവാണ് ഇക്കുറി റബര്‍ ബോര്‍ഡിന്റെ വിഹിതത്തില്‍ ഉണ്ടായത്. ഇതോടെ, കര്‍ഷകനുള്ള സബ്‌സിഡി വിതരണം താളംതെറ്റുമെന്ന് ഉറപ്പായി. ബോര്‍ഡിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് 150 കോടി രൂപയാണ്. ബ്ജറ്റില്‍ 170 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ 172.2 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നല്‍കിയത് 146 കോടി രൂപയാണ്. സെപ്തംബറില്‍ ബജറ്റിതരമായി പ്രഖ്യാപിച്ച 65 കോടി രൂപ കൂടിച്ചേര്‍ത്താണ് ഇക്കുറി 170 കോടി രൂപ അനുവദിച്ചത്. ഫലത്തില്‍, ഇക്കുറി ബജറ്റ് വിഹിതം ആകെ 105 കോടി രൂപയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close