
ഗായത്രി
കോട്ടയം: ഡിമാന്റിന് അനുസരിച്ച് ഉത്പാദനമില്ലാത്തതിനാല്‍ ആഭ്യന്തര റബര്‍വില വീണ്ടും നേട്ടത്തിന്റെ ട്രാക്കിലെത്തി. ടയര്‍ കമ്പനികളില്‍ നിന്ന് ആഭ്യന്തര റബറിന് നല്ല ഡിമാന്റുണ്ട്. ആര്‍.എസ്.എസ് 4ന് മൂന്നു രൂപയും ഐ.എസ്.എസിന് ആറുരൂപ വരെയുമാണ് കഴിഞ്ഞയാഴ്ച കൂടിയത്. വിപണിയില്‍ ഉണര്‍വിന്റെ ട്രെന്റ് ദൃശ്യമായതിനാല്‍ അവധി വ്യാപാരികള്‍ വരുംമാസങ്ങളിലേക്കുള്ള വില 137 രൂപവരെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ആര്‍.എസ്.എസ് 4ന്റെ വില കിലോ്ക്ക് 129 രൂപയില്‍ നിന്ന് 132 രൂപയിലേക്കും ആര്‍.എസ്.എസ് 5ന്റെ വില 127 രൂപയില്‍ നിന്ന് 129.50 രൂപയിലേക്കും വര്‍ധിച്ചു. ലാറ്റക്‌സിന് അഞ്ച് രൂപ ഉയര്‍ന്ന് വില 87 രൂപയിലെത്തി. 128 130 രൂപയാണ് ഐ.എസ്.എസ് ക്വിന്റലിന് വില. അന്താരാഷ്ട്ര തലത്തില്‍ ബാങ്കോക്ക്, ടോക്കിയോ, ചൈനീസ് വിലകള്‍ കഴിഞ്ഞവാരം മെച്ചപ്പെട്ടു.