റബര്‍ വില കൂടി

റബര്‍ വില കൂടി

ഫിദ-
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസവുമായി അവധിക്കച്ചവടക്കാര്‍. ആര്‍.എസ്.എസ്. നാല് കിലോക്ക് 129 രൂപയില്‍ വിറ്റ് നിര്‍ത്തിയതു കഴിഞ്ഞ വാരാന്ത്യം ടയര്‍ കമ്പനികള്‍ വാങ്ങിയത് 132 രൂപയില്‍. അവധിക്കച്ചവടക്കാര്‍ വരുംമാസങ്ങളിലേക്ക് 136 രൂപവരെ വില ഉയര്‍ത്തിയതോടെയാണ് ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങിയത്.
രാജ്യാന്തര വിപണിയില്‍ ചൈനയിലും ടോക്കിയോ മാര്‍ക്കറ്റിലും ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 115ല്‍ വിറ്റ് നിര്‍ത്തിയത് 118 രൂപയായും ബാങ്കോക്കില്‍ 123ല്‍ വിറ്റത് വാരാന്ത്യം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. റബറിന് ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കെയാണ് അവധിക്കാര്‍ വില ഉയര്‍ത്തിയത്. കിലോയ്ക്ക് 131 രൂപ 50 പൈസയിലാണ് വിപണി തുടങ്ങിയതെങ്കിലും വന്‍കിട ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തുമെന്ന നിഗമനത്തില്‍ ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 132 രൂപയിലും വാങ്ങി.
സൈക്കിള്‍, ടയര്‍, ട്യൂബ്, ഓട്ടോ, ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ക്കായി വിതരണക്കാര്‍ റബര്‍ ഐ.എസ്.എസ്. കിലോക്ക് 5 രൂപവരെ വില ഉയര്‍ത്തി വാങ്ങി. 119125 രൂപ, 124130 രൂപയായി വില ഉയര്‍ന്നാണ് വാരാന്ത്യം വിപണി അടച്ചത്. ആര്‍.എസ്.എസ്. നാല് 13150 രൂപ. കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്കായി വിതരണക്കാര്‍ 1500 ടണ്‍ റബര്‍ വാങ്ങി.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES