റബര്‍വില വീണ്ടും നഷ്ടത്തിലേക്ക്

റബര്‍വില വീണ്ടും നഷ്ടത്തിലേക്ക്

ഫിദ
കൊച്ചി: നേരിയ കയറ്റത്തിന് ശേഷം റബര്‍വില വീണ്ടും നഷ്ടത്തിലേക്ക് വീണു. 125.50 രൂപവരെ ഉയര്‍ന്ന ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബര്‍വില 122.50 രൂപയിലേക്ക് കൂപ്പുകുത്തി. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ഒരു രൂപയോളം വില വര്‍ധന നേടിയശേഷമായിരുന്നു ഈ വീഴ്ച. ആര്‍.എസ്.എസ് അഞ്ചാംഗ്രേഡിന്റെ വില 123 രൂപയില്‍ നിന്ന് 120 രൂപയിലേക്കും ഇടിഞ്ഞു.
കനത്ത മഴമൂലം ഏറെക്കാലം മുമ്പ് നിറുത്തിവച്ച ടാപ്പിംഗ് ഇനിയും പുനരാരംഭിച്ചിട്ടില്ല. വിപണിയിലേക്ക് കാര്യമായി റബര്‍ എത്തുന്നുമില്ല. ഈ സാഹചര്യത്തില്‍ വില കൂടുകയാണ് വേണ്ടത്. എന്നാല്‍, പ്രതീക്ഷിച്ചത്ര ഡിമാന്‍ഡും ഇല്ലാത്തതിനാല്‍ വില നിര്‍ജീവമായി തുടരുന്നു. വ്യാപാരികളുടെ കൈവശം റബര്‍ സ്‌റ്റോക്കുണ്ട്. വില ഉയരുമെന്ന പ്രതീക്ഷയോടെ കരുതിവച്ച സ്‌റ്റോക്കാണിത്. ഡിമാന്‍ഡുണ്ടായാല്‍ ഈ സ്‌റ്റോക്കും വിപണിയിലെത്തും. ഇതു വില കൂടുതല്‍ താഴാനേ വഴിയൊരുക്കൂ.
ഇപ്പോഴും മറ്റു പ്രമുഖ ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് റബര്‍വില കൂടുതല്‍. ഇത് ഇറക്കുമതിയെ പ്രോത്‌സാഹിപ്പിക്കുന്നുണ്ട്. ചൈനയില്‍ ആര്‍.എസ്.എസ് 4ന് കിലോയ്ക്ക് 112 രൂപ മാത്രമാണ് വില.

 

Post Your Comments Here ( Click here for malayalam )
Press Esc to close