റബറിന് വില ഉയര്‍ത്താന്‍ നടപടിയില്ല

റബറിന് വില ഉയര്‍ത്താന്‍ നടപടിയില്ല

ഫിദ-
കോട്ടയം: ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ കാത്തിരുന്ന റബര്‍ നയം, അവര്‍ക്ക് സമ്മാനിക്കുന്നത് കനത്ത നിരാശ. ഇറക്കു മതി കുറയ്ക്കാനും വില ഉയര്‍ത്താനും നടപടി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നാലുവര്‍ഷത്തോളം വൈകി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനനയം ‘തിരഞ്ഞെടുപ്പ് ലക്ഷ്യം’ വച്ചുള്ളതാണ് മാത്രമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വില പിടിച്ചു നിറുത്താന്‍ ഇറക്കുമതി നിരോധിക്കണമെന്ന കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന കര്‍ഷകരുടെ ഏറെക്കാലത്തെ പ്രധാന ആവശ്യം കേന്ദ്രം തള്ളി. റബര്‍ ഇറക്കുമതി നിരോധിക്കണമെന്നായിരുന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പുതിയ നയം മുന്നോട്ടുവെക്കുന്നത് ഇറക്കുമതി നിയന്ത്രണം മാത്രം. കമ്പനികള്‍ക്ക് അസംസ്‌കൃത റബര്‍ ലഭ്യമാക്കാന്‍ ആവശ്യാനുസരണം ഇറക്കുമതി നടത്താമെന്ന വ്യവസ്ഥയുമുണ്ട്. വിദേശ റബറിന് വില കുറവായതിനാല്‍ വന്‍ തോതില്‍ റബര്‍ കേരളത്തിലേക്ക് എത്തും. ഇതോടെ, വില ഇനിയും നിലംപൊത്താനാണ് സാധ്യത.

Post Your Comments Here ( Click here for malayalam )
Press Esc to close