റബര്‍വില വീണ്ടും നേട്ടത്തിലേക്ക്

റബര്‍വില വീണ്ടും നേട്ടത്തിലേക്ക്

ഗായത്രി
കോട്ടയം: സ്‌റ്റോക്ക് ക്ഷാമംമൂലം ആഭ്യന്തര റബര്‍വില വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചുകയറി. ടാപ്പിംഗ് നിര്‍ജീവമായതുമൂലം ഉത്പാദനം കുറഞ്ഞതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റ ട്രെന്‍ഡും ആഭ്യന്തര വിപണിക്ക് തുണയാകുന്നുണ്ട്. ചെറുകിട കര്‍ഷകരില്‍ നിന്ന് നേരത്തേ റബര്‍ വാങ്ങി സ്‌റ്റോക്ക് ചെയ്തവരാണ് ഇപ്പോള്‍ വില ഉയര്‍ത്തുന്നത്. ടയര്‍ കമ്പനികളില്‍ നിന്ന് മികച്ച ഡിമാന്‍ഡും ലഭിച്ചതോടെ റബര്‍വില മേലോട്ട് കയറി.
കഴിഞ്ഞയാഴ്ച ആര്‍.എസ്.എസ് 4നു വില കിലോയ്ക്ക് നാല് രൂപയും ഫൈവിന് അഞ്ച് രൂപയും ഉയര്‍ന്നു. 17 രൂപയാണ് ലാറ്റക്‌സ് വിലയിലുണ്ടായ കുതിപ്പ്. ആര്‍.എസ്.എസ് 4, ലാറ്റക്‌സ് എന്നിവയ്ക്കു വില ഏറെനാളുകള്‍ക്ക് ശേഷം 130 രൂപയിലെത്തി. മികച്ചയിനം ഷീറ്റ് ക്വിന്റലിന് 400 രൂപ ഉയര്‍ന്നു. 131 രൂപയാണ് ആര്‍.എസ്.എസ് 4ന് റബര്‍ ബോര്‍ഡ് വില. ഫൈവിനു വില 127 രൂപ. തരംതിരിക്കാത്തതിനു 112 രൂപയും ഒട്ടുപാലിന് 93 രൂപയുമാണ് വില. നാലാംഗ്രേഡിനു വില വൈകാതെ 134 രൂപയിലെത്തുമെന്നാണ് വിലയിരുത്തലുകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close