എച്ച്‌സിഎല്‍ ടെക് ചെയര്‍പേഴ്‌സണായി റോഷ്‌നി നാടാര്‍ മല്‍ഹോത്ര

എച്ച്‌സിഎല്‍ ടെക് ചെയര്‍പേഴ്‌സണായി റോഷ്‌നി നാടാര്‍ മല്‍ഹോത്ര

വിഷ്ണു പ്രതാപ്-
നോയിഡ: എച്ച്‌സിഎല്‍ ടെക്‌നോളജീസ് അല്ലെങ്കില്‍ എച്ച്‌സിഎല്‍ ടെക്കിന്റെ ചെയര്‍പേഴ്‌സണായി ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ റോഷ്‌നി നാടാര്‍ മല്‍ഹോത്ര സ്ഥാനമേറ്റു. പിതാവ് ശിവ് നാടാര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിനെ തുടര്‍ന്നാണ് റോഷ്‌നി നാടാര്‍ സ്ഥാനമേറ്റെടുത്തതെന്ന് നോയിഡ ആസ്ഥാനമായുള്ള ഐടി കമ്പനിയായ എച്ച്‌സിഎല്‍ അറിയിച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ റോഷ്‌നി നാടര്‍ മല്‍ഹോത്രയെ പുതിയ സ്ഥാനത്തേയ്ക്ക് നിയമിച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ പദവിയ്‌ക്കൊപ്പം എച്ച്‌സിഎല്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറായി ശിവ് നാടാര്‍ തുടരും. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും എച്ച്‌സിഎല്‍ ടെക്‌നോളജീസ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണും ശിവ നടര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് റോഷ്‌നി നാടര്‍ മല്‍ഹോത്ര.
എച്ച്‌സിഎല്‍ കോര്‍പ്പറേഷനില്‍, കമ്പനിക്ക് തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന്റെ ചുമതല റോഷ്‌നി നാടര്‍ മല്‍ഹോത്രക്കാണ്. 2017 മുതല്‍ 2019 വരെ ഫോബ്‌സ് പുറത്തിറക്കിയ ‘ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ’ പട്ടികയില്‍ മല്‍ഹോത്ര ഇടം നേടിയിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close