കാന്‍സറിന് വാക്‌സിനുമായി യുഎസ് ഗവേഷക സംഘം

കാന്‍സറിന് വാക്‌സിനുമായി യുഎസ് ഗവേഷക സംഘം

അളക ഖാനം
ന്യൂയോര്‍ക്ക്: അര്‍ബുദത്തിന് മരുന്നുമായി ആമേരിക്കന്‍ ശാസ്ത്രഞ്ജര്‍. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍ ഗവേഷക സംഘത്തിന് കഴിഞ്ഞു. ചുണ്ടെലികളിലെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് സംഘം. രാസസംയുക്തം കുത്തിവെച്ചപ്പോള്‍ കാന്‍സര്‍ ബാധിത കോശങ്ങളെ അത് നശിപ്പിക്കുന്നതായി പരീക്ഷണത്തില്‍ തെളിഞ്ഞു. വ്യത്യസ്തമായ പലയിനം കാന്‍സറുകളില്‍ നിന്ന് പരിപൂര്‍ണ്ണ മുക്തി നേടാന്‍ സഹായിക്കുന്നതാണ് ഈ ‘വാക്‌സിന്‍’.
‘വളരെ സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധ വര്‍ധക മരുന്നു കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഇത് ഉപയോഗിച്ചപ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ച്ചയാണ് ഉണ്ടായതെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറഞ്ഞു.
ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ അതില്‍ 87 എണ്ണവും പൂര്‍ണ്ണമുക്തി നേടി. അവശേഷിച്ച മൂന്ന് എലികള്‍ക്ക് രണ്ടാംഘട്ട കുത്തിവെപ്പ് നല്‍കും. ഇതില്‍ ഒരു സംയുക്തം മനുഷ്യരില്‍ പ്രയോഗിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 15 രോഗികളിലാണ് ആദ്യം പരീക്ഷണം നടത്തുന്നത്. മനുഷ്യരിലും പരീക്ഷണം വിജയമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close