റോള്‍സ് റോയ്‌സ് ഇന്ത്യയിലെ ആള്‍ശേഷി വര്‍ധിപ്പിക്കുന്നു

റോള്‍സ് റോയ്‌സ് ഇന്ത്യയിലെ ആള്‍ശേഷി വര്‍ധിപ്പിക്കുന്നു

 

റോള്‍സ് റോയ്‌സ് ഇന്ത്യയിലെ ആള്‍ശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ കമ്പനിക്കുള്ള റിസര്‍ച്ച് ആന്റ്് ഡെവലപ്‌മെന്റ് സെന്ററിലെ ആള്‍ശേഷി മൂന്നു മടങ്ങായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ ഇതുണ്ടായേക്കും. കൂടാതെ കൃത്രിമബുദ്ധി, ഡേറ്റാ അനലിറ്റിക്‌സ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും കമ്പനിക്കു പദ്ധതിയുണ്ട്. റോള്‍സ് റോയ്‌സ് ഡയറക്ടര്‍ ബഞ്ചമിന്‍ റോബര്‍ട്ട് സ്‌റ്റോറിയും റോള്‍സ് റോയ്‌സ് ഇന്ത്യ പ്രസിഡന്റ് കിഷോര്‍ ജയരാമനും വെള്ളിയാഴ്ച കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തിയിരുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ കമ്പനിക്കുള്ള താത്പര്യം ഇരുവരും കേന്ദ്രമന്ത്രിയെ അറിയിച്ചു. വിമാനങ്ങള്‍, കപ്പലുകള്‍, ആണവ മുങ്ങിക്കപ്പലുകള്‍ തുടങ്ങിയ അത്യാധുനിക വാഹനങ്ങളിലാണ് റോള്‍സ് റോയിസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 80 വര്‍ഷങ്ങള്‍ക്കു മുമ്പ് ടാറ്റാ ഏവിയേഷന്റെ സഹായത്തോടെ ഇന്ത്യയിലെത്തിയ റോള്‍സ് റോയ്‌സിന്റെ സാങ്കേതികവിദ്യയിലുള്ള 240 കപ്പലുകള്‍ ഇന്ത്യന്‍ നേവിക്കും കോസ്റ്റ് ഗാര്‍ഡിനുമായിട്ടുണ്ട്.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close