സ്വെപ്റ്റ്‌ടെയില്‍ ആഡംബരത്തിന്റെ അവസാന വാക്ക്

സ്വെപ്റ്റ്‌ടെയില്‍ ആഡംബരത്തിന്റെ അവസാന വാക്ക്

 

റോള്‍സ് റോയ്‌സില്‍ നിന്നും പുതിയ അഢംബര കാര്‍ പുറത്തു വരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ കാറായാണ് പുതിയ റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ അവതരിച്ചിരിക്കുന്നത്. 84 കോടി രൂപയാണ് സ്വെപ്റ്റ്‌ടെയിലിന്റെ വില. ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ വെച്ചാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയിലിനെ അവതരിപ്പിച്ചത്. 10 മില്ല്യണ്‍ യൂറോ(ഏകദേശം 84 കോടി രൂപ) വിലയുള്ള സ്വെപ്റ്റ്‌ടെയിലിനെ സിംഗിള്‍ യൂണിറ്റ് എഡിഷനായാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ ആദ്യത്തെയും അവസാനത്തെയും സ്വെപ്റ്റ്‌ടെയില്‍ മോഡലാണ് കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ റോള്‍സ് റോയ്‌സ് കാഴ്ചവെച്ചിരിക്കുന്നത്.
അതേസമയം, സ്വെപ്റ്റ്‌ടെയിലിനെ സ്വന്തമാക്കുന്ന ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ റോള്‍സ് റോയ്‌സ് പുറത്ത് വിട്ടിട്ടില്ല. പൂര്‍ണമായും ഉപഭോക്താവിന്റെ ആശയത്തില്‍ ഒരുങ്ങിയ മോഡലാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍. അത്യപൂര്‍വ്വ വിന്റേജ് വാഹനങ്ങളില്‍ കമ്പമുള്ള ഉപഭോക്താവിന് വേണ്ടിയാണ് സ്വെപ്റ്റ്‌ടെയിലിനെ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബ്രിട്ടിഷ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ആധുനികതയില്‍ ഒരുങ്ങുന്ന റോള്‍സ് റോയ്‌സ് മോഡലുകള്‍ക്ക് സമാനമായാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഫ്രണ്ട് എന്റ്് അവതരിച്ചിട്ടുള്ളത്. കനമുള്ള ക്രോം ഗ്രില്ലും, കനം കുറഞ്ഞ എല്‍ഇഡി ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഫ്രണ്ട് എന്റ്്. എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ റിയര്‍ എന്റിലാണ് സ്വെപ്റ്റ്‌ടെയില്‍ ശ്രദ്ധ നേടുന്നത്. റൂഫ്‌ടോപില്‍ നിന്നും വശങ്ങളിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയര്‍ എന്‍ഡ് ഡിസൈനാണ് റോള്‍സ് റോയ്‌സ് നല്‍കിയിരിക്കുന്നത്. സ്വെപ്റ്റ്‌ടെയിലില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം വീല്‍ബേസാണ്. ഭയങ്കരമായ വീല്‍ബേസ് സ്വെപ്റ്റടെയിലിന് ലഭിച്ചിട്ടുണ്ടെങ്കിലും, രണ്ട് പേരെ മാത്രമാണ് ക്യാബിനില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുക. വീതിയേറിയ പനോരമിക് സണ്‍റൂഫിന്റെ പശ്ചാത്തലത്തില്‍ ക്യാബിനുള്ളില്‍ ആവശ്യത്തിലേറെ വെളിച്ചം കടന്നെത്തുന്നു. മൊക്കാസിന്‍, ഡാര്‍ക്ക് സ്‌പൈസ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയിലാണ് സ്വെപ്റ്റ്‌ടെയില്‍ ക്യാബിന്‍ ഒരുങ്ങിയിരിക്കുന്നത്. എബണി, പാള്‍ഡോ തടികളില്‍ ഒരുങ്ങിയ ഡാഷ്‌ബോര്‍ഡുകള്‍ ഇന്റീരിയറിന്റെ ആഢംബരം വര്‍ധിപ്പിക്കുന്നു. റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ആഢംബരമേറിയ ഇന്റീരിയറാണ് സ്വെപ്റ്റ്‌ടെയിലിലുള്ളതെന്ന് കമ്പനി വ്യക്തമാക്കി. തിളക്കമാര്‍ന്ന ഗ്ലാസ് ഫിനിഷിലുള്ള ഷെല്‍ഫാണ് റിയര്‍ സീറ്റുകള്‍ക്ക് പകരം സ്വെപ്റ്റ്‌ടെയിലില്‍ ഇടംനേടിയിരിക്കുന്നത്. മക്കാസര്‍ തടിയും ടൈറ്റാനിയം സൂചിയും ഉപയോഗിച്ച് നിര്‍മ്മിച്ച റോള്‍സ് റോയ്‌സ് ക്ലോക്കാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങിയിട്ടുള്ളതും. നാല് വര്‍ഷമെടുത്താണ് സ്വെപ്റ്റ്‌ടെയിലിനെ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close