റോക്കറ്റ് ബാറ്ററി ഇനി സ്മാര്‍ട്ട് ഫോണിലും

റോക്കറ്റ് ബാറ്ററി ഇനി സ്മാര്‍ട്ട് ഫോണിലും

ഗായത്രി-
തിരു: റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഐ.എസ്.ആര്‍.ഒ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററി ഇനി നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഊര്‍ജമേകും. ഇന്ത്യക്ക് സ്വന്തമല്ലാതിരുന്ന ലിഥിയം അയോണ്‍ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വി.എസ്.എസ്.സിയാണ്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇതിന്റെ സാങ്കേതികവിദ്യ കൈമാറ്റത്തിന് നേതൃത്വം നല്‍കുന്നത് വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥാണ്.അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് കോടിഡോളര്‍ വിലവരുന്ന സാങ്കേതികവിദ്യ രാജ്യത്തെ വ്യവസായികള്‍ക്ക് ചുരുങ്ങിയ നിരക്കിലായിരിക്കും കൈമാറുക.
മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന 0.02എ.എച്ച്. ബാറ്ററി മുതല്‍ ഇലക്ട്രിക് ബസുകളില്‍ ഉപയോഗിക്കാവുന്ന 100 എ.എച്ച് ബാറ്ററികള്‍ വരെ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close