ഫിദ
തിരു: ശ്രീ ഋഷിയുടെ നവാഗത കവയിത്രിക്കുള്ള 2017 ലെ ഋതം പുരസ്‌കാരം പ്രവാഹിനിക്ക്. ‘ഉപ്പു പൂക്കും മരം’ എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഡോ. ഋഷിസാഗര്‍, ഡോ.മാധവന്‍കുട്ടി, ഡോ. എലിസബത്ത് എന്നിവരടങ്ങിയ അവാര്‍ഡ് സജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരയോഗ്യമായ കൃതി തെരഞ്ഞെടുത്തത്.
വെള്ളിയാഴ്ച വിജയദശമി ദിനത്തില്‍ തിരുവനന്തപുരം ചെന്തിട്ട തിയോസഫിക്കല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവി ശ്രീ പ്രഭാവര്‍മ്മ ഉപഹാരം നല്‍കും. ഋഷി സാഗര്‍ അധ്യക്ഷത വഹിക്കും. ശ്രീ. പി. നാരായണക്കുറുപ്പ് മുഖ്യാതിഥി ആയിരിക്കും.